IndiaLatest

പൂനെ കേരള സൗജന്യ ബസുകളിലെ ആദ്യ യാത്ര ആരംഭിച്ചു

“Manju”

പുനെ: ലോക്ക്ഡൗണ്‍ മൂലം പുനെയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ സൗജന്യ ബസുകളിലെ ആദ്യ രണ്ട് ബസുകള്‍ പിംപ്രിയില്‍ നിന്ന് യാത്രതിരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി മാത്യു ആന്റണിയാണ് ബസുകള്‍ സ്പോണ്‍സര്‍ ചെയ്തത്.

മഹാരാഷ്ട്രയില്‍നിന്ന് മൊത്തം 20 ബസുകളാണ് കോണ്‍ഗ്രസ് സജ്ജമാക്കിയത്. പുനെയില്‍നിന്ന് പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് രണ്ടു ബസുകളിലായി 48 പേരാണ് യാത്ര തിരിച്ചത്. വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ബസ്‌ യാത്രയ്ക്ക് ആദ്യപരിഗണന നല്‍കിയതെന്ന് മാത്യു ആന്റണി പറഞ്ഞു.

Related Articles

Back to top button