IndiaLatest

സംസ്ഥാനത്തെ ആദ്യ സൗരോര്‍ജ്ജ നഗരമാകാന്‍ അയോദ്ധ്യ

“Manju”

അയോദ്ധ്യയെ സംസ്ഥാനത്തെ ആദ്യ സരോര്‍ജ്ജ നഗരമാക്കി മാറ്റാനുള്ള പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അയോദ്ധ്യ സൂര്യവംശത്തിന്റെ തലസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഊര്‍ജ്ജം വരുന്നത് മറ്റ് സ്രോതസ്സുകളില്‍ നിന്നല്ല, അത് സൗരോര്‍ജ്ജത്തില്‍ നിന്നാണ്. സോളാര്‍ സിറ്റി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ദ്രുതഗതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

പൈതൃക സ്ഥലങ്ങള്‍, 80-ലധികം സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, പൊതുഗതാഗതത്തിന്റെ ഒരു വിഭാഗം, ശുദ്ധീകരിച്ച കുടിവെള്ള കിയോസ്‌കുകള്‍, വെന്‍ഡിംഗ് സോണുകളിലെ കടകള്‍, സരയൂ നദിയിലെ ബോട്ടുകള്‍ എന്നിവ സൗരോര്‍ജ്ജത്താല്‍ പ്രകാശിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന് പുറമേ 10,000 വീടുകളും സൗരോര്‍ജ്ജത്തില്‍ പ്രകാശിക്കും. 10,000 പേര്‍ക്ക് സൗരോര്‍ജ്ജ അടുക്കളയും യാഥാര്‍ത്ഥ്യമാക്കും. ഒഡീഷയിലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന്റെ മാതൃകയില്‍ 5,000 ലിറ്ററുള്ള സോളാര്‍ പവര്‍ അധിഷ്ഠിത ശുദ്ധീകരിച്ച കുടിവെള്ള കിയോസ്‌കുകള്‍, സരയുവിന്റെ തീരത്ത് 100 മെഗാവാട്ട് സോളാര്‍ പ്ലാന്റ് എന്നിവ ഘട്ടംഘട്ടമായി പദ്ധതിയില്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് നല്‍കുന്നതിനൊപ്പം പരിക്രമ മര്‍ഗില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സൗരോര്‍ജ്ജത്താലാകും പ്രകാശിക്കുക. പിന്നാലെ പൂര്‍ണമായും അയോദ്ധ്യ നഗരത്തെ സൗരോര്‍ജ്ജവത്കരിക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അയോദ്ധ്യയുടെ മണ്ണിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി വിവിധ ഇടങ്ങളില്‍ ‘ സോളാര്‍ മരങ്ങള്‍’ സ്ഥാപിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലാകും സോളാര്‍ മരങ്ങള്‍ സ്ഥാപിക്കുക. ഇവിടങ്ങളില്‍ ഇരിക്കാനുള്ള സൗകര്യവും മൊബൈലുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും ചാര്‍ജിംഗ് പോയിന്റുകളും ഉണ്ടായിരിക്കും.

Related Articles

Back to top button