KeralaLatest

തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎം നീക്കം ;കുമ്മനം

“Manju”

ശ്രീജ.എസ്

പത്തനംതിട്ട: തനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്ന് കുമ്മനം ആരോപിച്ചു. പ്രതിയാക്കാന്‍ തക്ക തെളിവുകളൊന്നും പരാതിയില്‍ ഇല്ലെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യേഗസ്ഥനും ഇതില്‍ പങ്കാളിയാകുകയാണ്. പേപ്പര്‍ കമ്പനിയുടെ പണം ഇടപാടിനെ കുറിച്ച്‌ അറിയില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരന്‍ ഹരികൃഷ്ണനെ കുറെ നാളായി പരിചയമുണ്ട്. എന്നാല്‍, പണമിടപാടുകളെ കുറിച്ച്‌ അറിയില്ല. ഇടപാടുകളെ സംബന്ധിച്ച്‌ ചര്‍ച്ച നടന്നില്ലെന്നും കുമ്മനം പറഞ്ഞു. കമ്പനി തുടങ്ങുന്ന കാര്യം പരാതിക്കാരന്‍ പറഞ്ഞിട്ടുണ്ട്. സംരഭത്തെ പ്രോത്സാഹിപ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ പണം ഇടപാട് അറിയില്ല. പരാതി സംബന്ധിച്ച്‌ പൊലീസും ഒന്നും അറിയിച്ചിട്ടില്ല.

ആറന്‍മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയില്‍ പൊലീസ് കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. അതിന് പിന്നാലെയാണ് കുമ്മനത്തിന്റെ വിശദീകരണം

Related Articles

Back to top button