KeralaLatest

കരളലിയിപ്പിക്കും ഈ കാഴ്ച്ച

“Manju”

ഭിന്നശേഷിക്കാരനായ മത്സ്യ കർഷകന്റെ മത്സ്യ സമ്പത്ത് മോഷ്ടിച്ച കേസിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ കുത്തിയതോട് പ്രദേശത്ത് കഴിഞ്ഞ ഏപ്രിൽ 20നാണ് 100ഓളം വരുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള സംഘം മത്സ്യം പിടിച്ചെടുത്തത്.രണ്ട് വർഷക്കാലമായി മൈക്കിൾ എന്ന ഭിന്നശേഷിക്കാരന്റെ അധ്വാനമാണ് ഇതോടെ വെറുതെ ആയത്.

കോവിഡ് ലോക്ക് ഡൗണിൽ വീട്ടിലേക്കു പോലും പോകാതെ ഒരു ചെറിയ ഷെഡിൽ താമസിച്ചു കൊണ്ടായിരുന്നു ഇയ്യാൾ മത്സ്യ കൃഷി ചെയ്‌തിരുന്നത്‌. ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ഒരു കൈക്ക് മാത്രം സ്വാധീനമുള്ള മൈക്കിൾ മത്സ്യ കൃഷി തുടങ്ങിയത്.രണ്ട് പെണ്കുഞ്ഞുങ്ങളും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് അവസാനിച്ചത്. 12 ലക്ഷം രൂപയുടെ നഷ്ടമാണ് മൈക്കിളിന് ഉണ്ടായത്.സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്

 

Related Articles

Back to top button