IndiaKeralaLatestThiruvananthapuram

സ്വര്‍ണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

“Manju”

രഹസ്യമൊഴി: സന്ദീപ് നായരുടെ അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും

സിന്ധുമോള്‍ . ആര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ആണ് മൊഴി രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ മൊഴി രേഖപ്പെടുത്തണമെന്ന് സന്ദീപ് നായര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സിജെഎം കോടതി സന്ദീപ് നായരുടെ അപേക്ഷ പരിഗണിക്കുകയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തി സന്ദീപ് നായര്‍ മൊഴി നല്‍കിയത്.
രണ്ടുമണിക്കൂറോളം എടുത്താണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ രഹസ്യമൊഴി നല്‍കുന്നതുകൊണ്ട് സന്ദീപിനെ മാപ്പുസാക്ഷി ആക്കാന്‍ കഴിയുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കോടതി പറഞ്ഞു. സന്ദീപ് നായരെ മാപ്പുസാക്ഷി ആക്കുന്നതിനെ കുറിച്ച്‌ നിലവില്‍ ആലോചിക്കുന്നില്ലെന്ന് എന്‍ഐഎ സംഘവും സൂചിപ്പിക്കുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഴുവന്‍ സംഭവങ്ങളും തുറന്നുപറയാന്‍ തയ്യാറാണെന്ന് കാണിച്ചാണ് സന്ദീപ് നായര്‍ മൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയത്. ഈ മൊഴി ഒരുപക്ഷേ നാളെ തനിക്കെതിരെയുള്ള തെളിവുകളായി മാറിയേക്കും എന്നും സന്ദീപ് നായര്‍ വ്യക്തമാക്കിയിരുന്നു. സിആര്‍പിസി 164 പ്രകാരം ആണ് സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സന്ദീപ് നായര്‍. മൊഴി രേഖപ്പെടുത്തിയശേഷം സന്ദീപ് നായരെ തിരികെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Related Articles

Back to top button