സിന്ധുമോൾ. ആർ
ബംഗളൂരു: കര്‍ണാടകയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ ഏഴ് അംഗ സംഘം അറസ്റ്റില്‍. മുസ്തഫ, കുഞ്ഞിരാമന്, മുഹമ്മദ് ഷാഫി എന്നീ മലയാളികളാണ് മൈസൂര്‍ പോലീസിന്റെ പിടിയിലായത്. ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വര്‍ണ കുറഞ്ഞ വിലയ്ക്ക് നല്‍കാം എന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. സംഘത്തിന്റെ പക്കല്‍ നിന്നും ഇന്‍കം ടാക്സ് ഐഡി കാര്‍ഡ്, 15 ലക്ഷം രൂപ, സ്വര്‍ണ ബിസ്കറ്റ് എന്നിവ പിടിച്ചെടുത്തു. മുസ്തഫയും ഷാഫിയും സ്ഥിരം തട്ടിപ്പുകാരെന്ന് മൈസൂര്‍ ഡിസിപി പറഞ്ഞു.