KeralaLatest

മിയ ജോർജ് ഇനി അശ്വിൻ ഫിലിപ്പിന്

“Manju”

 

നടി മിയ ജോർജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വരന്റെ വീട്ടിലായിരുന്നു ചടങ്ങ്.സെപ്തംബറിലാണ് വിവാഹം.കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.പാല അല്‍ഫോന്‍സ കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളജില്‍ നിന്നു മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു.

ആദ്യം ടെലിവിഷൻ സീരിയലിലൂടെയാണ് മിയ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. തുടർന്ന് സിനിമയിലെത്തി. രാജസേനന്‍ സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലിയാണ് ആദ്യ ചിത്രം. ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് നായികനിരയിലേക്കുയർന്നത്. ഇപ്പോൾ മലയാളത്തിലെ തിരക്കേറിയ താരമാണ്.

Related Articles

Back to top button