IndiaLatest

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ശുഭാശംസകൾ നേര്‍ന്നു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

സംസ്ഥാനരൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ശുഭാശംസകള്‍ നേര്‍ന്നു. ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി തന്റെ ആശംസകള്‍ അര്‍പ്പിച്ചു.
”സംസ്ഥാനരൂപീകരണ ദിനത്തില്‍ തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ശുഭാശംസകള്‍. വിവിധ മേഖലകളില്‍ ഈ സംസ്ഥാനത്തെ ജനങ്ങള്‍ മികവ്പുലര്‍ത്തുകയാണ്. ഇന്ത്യയുടെ വികസനപന്ഥാവില്‍ സംസ്ഥാനം മൂല്യവത്തായ സംഭാവനകള്‍ നല്‍കുന്നുണ്ട്. തെലുങ്കാനയിലെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്കും ആശംസകള്‍. കഠിനപ്രയത്‌നവും ധൈര്യവും ഈ മണ്ണിന്റെ സംസ്‌ക്കാരത്തിന്റെ പര്യായങ്ങളാണ്. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഈ സംസ്ഥാനത്തിന്റെ പങ്കിന് വലിയ മൂല്യമുണ്ട്. ഈ സംസ്ഥാനത്തിലെ പൗരന്മാര്‍ക്ക് അവരുടെ ഭാവി പരിശ്രമങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു, ” പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button