IndiaKeralaLatest

രൂപത്തിലും ഭാവത്തിലും നോട്ടത്തിലും എല്ലാം ഐശ്വര്യ റായി തന്നെ; വൈറലായി ആംന ഇമ്രാന്റെ ചിത്രങ്ങള്‍

“Manju”

ഇസ്ലാമാബാദ്: ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായ നിരവധിപേരുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി ഇടം നേടിയിരിക്കുന്നു. ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യല്‍ ലോകത്ത് തരംഗം തീര്‍ക്കുകയാണ് ഈപ്പോള്‍ പാകിസ്ഥാന്‍ സ്വദേശി ആംന ഇമ്രാന്‍.
ആംനയുടെ ചിത്രങ്ങള്‍ കണ്ട് സുഹൃത്തുക്കള്‍ ഐശ്വര്യ റായിയെപ്പോലെ തോന്നിക്കുന്നതായി കമന്‍ഡ് ചെയ്തിരുന്നു. ഇതോടെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച്‌ ആംന വിഡിയോ ചെയ്യാന്‍ തുടങ്ങി. വൈകാതെ ഇന്ത്യയിലുള്ള ഐശ്വര്യ റായി ആരാധകര്‍ ആംനയെ ഏറ്റെടുത്തു.
ആംനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു നേരത്തെ വൈറലായിരുന്നു. അമൃത ചെയ്ത ഐശ്വര്യയുടെ സിനിമിയിലെ രംഗങ്ങള്‍ മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തു.

Related Articles

Back to top button