IndiaLatest

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, തിരിച്ചടിച്ച്‌ ഇന്ത്യന്‍ സൈന്യം

“Manju”

ശ്രീജ.എസ്

 

നിയന്ത്രണരേഖയിലെ നൗഗാം സെക്ടര്‍, ബാരാമുളള എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ചെറുപീരങ്കി ആക്രമണം നടത്തുകയായിരുന്നു. തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

അതേസമയം ജമ്മു കശ്മീരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ വധിച്ചത്.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്​. മൂന്ന് ദിവസം മുന്‍പ് സിആര്‍പിഎഫ് ജവാനെയും അഞ്ച് വയസ്സുകാരനെയും കൊലപ്പെടുത്തിയ ഭീകരരെയാണ് വധിച്ചത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Related Articles

Back to top button