KeralaLatest

ക്യൂട്ട് ചിരിയുമായി സുരേഷ് ഗോപിയും മകനും

“Manju”

 

മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പഴയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

താരത്തിന്റെ മൂത്ത മകനും നടനുമായ ഗോകുല്‍ സുരേഷ് കുട്ടിയായിരുന്നപ്പോൾ, ഗുരുവായൂരിൽ വച്ചെടുത്ത ചിത്രമാണിത്. ഗോകുലിനെ എടുത്തുകൊണ്ടു നിൽക്കുകയാണ് ചിത്രത്തിൽ സുരേഷ്. മനോഹരമായി ചിരിക്കുകയാണ് ഇരുവരും.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുന്ന സുരേഷ് ഗോപിക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണുള്ളത്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം നിർവഹിക്കുന്ന കാവൽ എന്ന ചിത്രമാണ് ഇപ്പോൾ ഷൂട്ടിങ് പുരോഗമിക്കുന്നത്.
മുദ്ദുഗൗ എന്ന ചിത്രത്തിലെ നായകനായിട്ടായിരുന്നു ഗോകുലിന്റെ തുടക്കം. മാസ്റ്റർപീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ഇളയരാജ, ഉൾട്ട തുടങ്ങിയ ചിത്രങ്ങളിലും ഗോകുൽ അഭിനയിച്ചു.

Related Articles

Back to top button