KeralaLatest

ചാര്‍ജ് കൂട്ടാന്‍ ഉദ്ദേശമില്ല: സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി സര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്‌ആര്‍ടിസിയും നഷ്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണം. രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ കൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button