Latest
12 കോടിയുടെ ഭാഗ്യവാന് ദുബായില്‍? അവകാശവാദവുമായി ഹോട്ടല്‍ ജീവനക്കാരന്
ദുബായ്: കേരള ലോട്ടറിയുടെ ഓണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തിയതായി റിപ്പോർട്ട്. ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി രംഗത്തെത്തി. ദുബായിയിൽ ഹോട്ടൽ ജീവനക്കാരനാണ് സെയ്തലവി.
തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിൽ നിന്ന് സുഹൃത്ത് വഴിയാണ് ടിക്കറ്റ് എടുത്തതെന്ന് സെയ്തലവി മാധ്യമങ്ങളോട് പറഞ്ഞു. മകനും ബന്ധുക്കളും ടിക്കറ്റുമായി ഉടൻ ലോട്ടറി ഏജൻസിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.