IndiaLatest

കോവിഡ് ആശുപത്രികളില്‍ ഒഴിവില്ല; പരിഹാരം തേടി നഗരസഭ

“Manju”

മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവം പരിഹരിക്കാന്‍ തയ്യാറെടുക്കുകയാണ് നഗരസഭ. ഇതോടെ കോവിഡ് രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ വാര്‍ഡ് വാര്‍ റൂമുകള്‍ വഴിയാകും ആശുപത്രികളില്‍ പ്രവേശനം നല്‍കുക.സ്വകാര്യ ആശുപത്രികളിലെ ഐസിയു കിടക്കകളുടെയും കോവിഡ് കിടക്കകളുടെയും 80 ശതമാനവും ഇനി മുതല്‍ നഗരസഭയുടെ കേന്ദ്രീകൃത അലോട്ട്‌മെന്റിനായി നീക്കിവയ്ക്കും. ഈ വാരാന്ത്യത്തോടെ, കോവിഡ് ബാധിച്ച രോഗികള്‍ക്ക് 7,000 കിടക്കകള്‍ ലഭ്യമാക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നിരുന്നാലും ദിവസേന ശരാശരി അയ്യായിരത്തിലധികം കേസുകള്‍ കൂടി വരുന്ന നഗരത്തില്‍ ഇതൊരു പരിഹാരമാകില്ലെന്നാണ് വിദഗ്ധരും പറയുന്നത്.

Related Articles

Back to top button