KeralaLatest

ഹൃദയം തൊടുന്ന കുറിപ്പുമായി തിരുവനന്തപുരം ജില്ലാ കളക്ടർ

“Manju”

 

ചരിത്രവും സംസ്കാരവും പിരിക്കാനാവാത്തവണ്ണം മാനുഷികതയുമായി ഇഴചേർന്നുകിടക്കുന്ന തിരുവനന്തപുരം നഗരത്തെ മുൻപ് ഫുഡ് സേഫ്റ്റി കമ്മീഷണറായി ചുമതലയേറ്റ കാലത്തുതന്നെ ഹൃദയത്തോട് ചേർത്ത് വച്ചതാണ്. അതിനാൽത്തന്നെ ഇപ്പൊൾ, ഇവിടുത്തെ ജില്ലാകളക്ടറായി ചുമതലയേൽക്കുമ്പോൾ അതൊരു വലിയ സന്തോഷവും,അതിലുപരി, ഇവിടുത്തെ അധ്വാനശീലരായ ജനതയ്ക്കുവേണ്ടി,
അവർക്കൊപ്പം, പ്രവർത്തിക്കാൻ കിട്ടിയ ഒരു വലിയ അവസരവുമായി കണക്കാക്കുന്നു. ലോകമിന്ന് വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെ
കടന്നുപോവുകയാണ്. കോവിഡ്19 എന്ന അദൃശ്യനായ ഈ ശത്രുവിനെതിരെയുള്ള
പോരാട്ടത്തിൽ തിരുവനന്തപുരം ശ്രദ്ധാവഹമായ പ്രവർത്തനം
കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ചെറിയ
ശ്രദ്ധക്കുറവുപോലും ഈ യുദ്ധത്തിൽ വലിയ തിരിച്ചടി ആയേക്കാം. ഡെങ്കി
ഉൾപ്പെടെയുള്ള മറ്റു പകർച്ചവ്യാധികളുടെ വ്യാപനസാധ്യതയും നമുക്കുമുന്നിൽ
ഉണ്ട്. ശക്തമായ മഴയുമായി ബന്ധപെട്ടു ജില്ലയുടെ പലഭാഗത്തുണ്ടാവുന്ന
പ്രശനങ്ങൾ വേറെയും. എന്നാൽ, തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റിയ ചരിത്രമാണ് ഈ ജില്ലയുടേത്. നീണ്ട, എന്നാൽ ഒഴിച്ചുകൂടാനാവാത്ത ഒരു ലോക്ക് ഡൗണിൽ നിന്നും നമ്മൾ ഘട്ടം ഘട്ടമായി പുറത്തുവരുമ്പോൾ, ഇവിടുത്തെ ജനതയുടെ
ആവേശവും, പ്രതിസന്ധികളെ പുതിയ തുടക്കങ്ങളാക്കി മാറ്റുന്ന നിങ്ങളുടെ
മനക്കരുത്തും ജില്ലാഭരണകൂടത്തോടൊപ്പം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.
നമുക്കൊരുമിച്ചു മുന്നേറാം.

Related Articles

Back to top button