KeralaLatestThiruvananthapuram

പോത്തൻകോട് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം നടത്തി

“Manju”

ജ്യോതിനാഥ് കെ. പി

പോത്തൻകോട്:ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനത്തോടുനുബന്ധിച്ചുള്ള വൃക്ഷതൈ നടലിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ തോന്നയ്ക്കൽ കുടുംബ ആരോഗ്യ കേന്ദ്ര വളപ്പിൽ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീനാ മധു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പത്മിനി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ നേതാജിപുരം അജിത്ത്, ഗ്രാമപഞ്ചാത്തംഗമായ ശ്രീ രാജേന്ദ്രൻ, കൃഷി ഓഫീസർ,കൃഷി അസിസ്റ്റന്റമാർ,NREG ഓവർസീയർമാർ എന്നിവർ പങ്കെടുത്തു.

പഞ്ചായത്തിൽ ഉടനീളം പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും കൂട്ടായ്യമകളുടെയും നേതൃത്വത്തിൽ അയ്യായിരത്തോളം വൃക്ഷ തൈകൾ നട്ടു.

Related Articles

Back to top button