IndiaKeralaLatest

കൊവിഡില്ല; ഇവിടെ സുഖമായി കഴിയാം

“Manju”

ലണ്ടന്‍: കൊവിഡിന്റെ പിടിയിലകപ്പെടാതെ സുരക്ഷിതമായി താമസിക്കാന്‍ സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്. പ്രസ്തുത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ സര്‍വേ. 2021ല്‍ താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരം ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡ് ആണെന്ന് സര്‍വേയില്‍ ഇവര്‍ കണ്ടെത്തി. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണ്‍ ആണ് നാലാമത്. കൊവിഡിനെതിരെ ശക്തമായ നടപടികളാണ് ന്യൂസിലന്‍ഡ് സ്വീകരിച്ചത്. വൈറസിനെ പിടിച്ചു കെട്ടിയ രാജ്യത്ത്, പൗരന്മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാനും കഴിഞ്ഞിട്ടുണ്ട്. 2018, 2019 വര്‍ഷങ്ങളില്‍ നടന്ന സര്‍വേയില്‍ ആസ്ട്രിയയിലെ വിയന്നയായിരുന്നു ഒന്നാമത്. എന്നാല്‍ കൊവിഡ് സാരമായി ബാധിച്ചതിനാല്‍ ആദ്യ പത്തില്‍ ഇടം നേടാന്‍ പോലും ആസ്ട്രിയയ്ക്ക് സാധിച്ചില്ല. 2020ല്‍ സര്‍വേ നടത്തിയിട്ടില്ല.
ജപ്പാനിലെ ഒസാക്കയാണ് രണ്ടാമത്. 2019ല്‍ ഒസാക നാലാം സ്ഥാനത്തായിരുന്നു. ആസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് മൂന്നാം സ്ഥാനവും പെര്‍ത്ത് ആറാം സ്ഥാനത്തും ബ്രിസ്ബേന്‍ പത്താം സ്ഥാനത്തുമാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവക്കൊപ്പം മെല്‍ബണ്‍ എട്ടാം റാങ്ക് പങ്കിടുന്നു.
ടോക്കിയോ (അഞ്ച്), സൂറിച്ച്‌ (ഏഴ്) എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു നഗരങ്ങള്‍.
@ ഇവിടെ സുഖമായി താമസമിക്കാം
1. ഓക്ക്‌ലന്‍ഡ്, 2. ഒസാക്ക, 3. അഡ്‌ലെയ്ഡ് 4. വെല്ലിംഗ്ടണ്‍, 5. ടോക്കിയോ
@ ഇവിടെ ഇച്ചിരി ബുദ്ധിമുട്ടാ
കാരക്കാസ് (വെനിസ്വല), ദൗആല (കാമറൂണ്‍), ഹരാരെ (സിംബാബ്വെ), കറാച്ചി (പാകിസ്ഥാന്‍), ട്രിപ്പോളി (ലിബിയ), അള്‍ജിയേഴ്സ് (അള്‍ജീരിയ), ധാക്ക (ബംഗ്ലാദേശ്), പോര്‍ട്ട് മോഴ്സ്ബി (പാപുവ ന്യൂ ഗിനിയ), ലാഗോസ് (നൈജീരിയ), ഡമാസ്കസ് (സിറിയ)
@സ്ഥിരത, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പഠനത്തിന് ആധാരമാക്കിയത്.

Related Articles

Back to top button