IndiaKeralaLatest

അഞ്ചല്‍ കൊലപാതകം; രഹസ്യം പൊളിച്ചത് അമ്മായിയമ്മയും മരുമകളും തമ്മിലെ വഴക്ക്

“Manju”

Malayalam News - അഞ്ചൽ കൊലപാതകത്തിൽ ട്വിസ്റ്റ്; രഹസ്യം പൊളിച്ചത്  സ്വപ്നദർശനമല്ല; അമ്മായിയമ്മയും മരുമകളും തമ്മിലെ വഴക്ക് | The secret of  Anchal murder was ...
കൊല്ലം: അഞ്ചലില്‍ സഹോദരനെ യുവാവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ രഹസ്യം വെളിപ്പെട്ടത്
ഇരുവരുടെയും അമ്മയുടെ വെളിപ്പെടുത്തലോടെ. ഷാജിയെ സജിന്‍ കൊന്നുവെന്ന് ബന്ധു റോയിയോട് അമ്മ പൊന്നമ്മ വെളിപ്പെടുത്തുകയായിരുന്നു. കൊലപാതക വിവരം സ്വപ്നത്തില്‍ കണ്ടുവെന്നാണ് റോയി പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ സ്വപ്നദര്‍ശനം വ്യാജമെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ബന്ധു റോയിക്ക് കൊലപാതകത്തെക്കുറിച്ച്‌ വിവരം നല്‍കിയത് പൊന്നമ്മയെന്നാണ് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.

ഷാജിയുടെയും സജിന്റെയും അമ്മയാണ് പൊന്നമ്മ.
ഷാജിയുടെ കൊലപാതകത്തിനു ശേഷം സജിന്‍ വീട്ടു ചെലവിന് പണം നല്‍കിയില്ലെന്ന് റോയിയോട് പൊന്നമ്മ പറയുകയായിരുന്നു. സജിന്റെ ഭാര്യയുമായി വഴക്കിട്ട ശേഷമാണ് പൊന്നമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊലപാതകവിവരം അറിഞ്ഞ റോയി സജിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പലപ്പോഴായി പണം വാങ്ങിയതായും സൂചനയുണ്ട്.
കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ സജിന്‍ നല്‍കിയില്ല. ഇതിന് പിന്നാലെയാണ് റോയി പൊലീസിനോടു കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കമ്ബിവടി കൊണ്ട് തലയ്ക്കടിച്ച്‌ ആയിരുന്നു കൊലപാതകം. സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതായിരുന്നു പ്രകോപനത്തിന് കാരണം.

മൃതദേഹം കണ്ടെടുക്കാന്‍ വീട്ടുവളപ്പില്‍ ഇന്ന് മണ്ണ് മാറ്റി പരിശോധന നടത്തും

Related Articles

Back to top button