IndiaLatest

തലൈവി തിയേറ്ററില്‍ തന്നെ

“Manju”

സിന്ധുമോള്‍ ആര്‍

 

അന്തരിച്ച തമിഴ‌്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായ തലൈവി തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന കങ്കണ റണൗട്ട് വ്യക്തമാക്കി. ആമസോണ്‍ പ്രൈമും നെറ്റ്‌ഫ്ളിക്സും ചേര്‍ന്ന് 53 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വാങ്ങിയത്.എ.എന്‍. വിജയ് സംവിധാനം ചെയ്യുന്ന തലൈവി തമിഴ്, തെലുങ്ക്,ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ഒരുങ്ങുന്നത്. ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത് വരെയുള്ള സംഭവങ്ങളാണ് തലൈവി പറയുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ജൂലായില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ പ്ളാന്‍ ചെയ്തിരുന്നത്.

Related Articles

Back to top button