IndiaLatest

കര്‍ഷകര്‍ക്ക് സഹായ പദ്ധതിയുമായി വിജയ്‍

“Manju”

തമിഴ് താരം വിജയ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചുനാളുകളായി വലിയ ചര്‍ച്ചാ വിഷയമാണ്. അടുത്തിടെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി വിജയ് രംഗത്തെത്തിയതും ശ്രദ്ധനേടിയിരുന്നു. പൊതുവേദിയില്‍ വിജയ് എത്തുന്നതും ശക്തമായ പ്രസംഗങ്ങള്‍ നടത്തുന്നതും രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നൊരുക്കങ്ങളെന്നാണ് വിലയിരുത്തുന്നത്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

കര്‍ഷകര്‍ക്ക് ആടുകളേയും പശുക്കളേയും എത്തിച്ചു നല്‍കുന്ന പദ്ധതിക്കാണ് താരം തുടക്കം കുറിക്കുന്നത്. ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ വഴിയാണ് വിജയ് പദ്ധതി നടപ്പിലാക്കുക. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലുള്ള കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ ആടുകളേയും പശുക്കളേയും നല്‍കും. അര്‍ഹരായവരെ കണ്ടെത്താന്‍ ഫാന്‍സ് ഗ്രൂപ്പ് നേതാക്കള്‍ക്ക് വിജയ് നിര്‍ദേശം നല്‍കി. അതേസമയം, കര്‍ഷകര്‍ക്ക് ആടുകളേയും പശുക്കളേയും നല്‍കുന്ന പദ്ധതി വിശദമായ കണക്കെടുപ്പിന് ശേഷമാകും നടപ്പാക്കുക.

തമിഴ്നാട് മുന്‍മുഖ്യമന്ത്രി കെ.കാമരാജിന്റെ ജന്മദിനം വിജയ് മക്കള്‍ ഇയക്കം സംഘടന സംസ്ഥാന വ്യാപകമായി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് കാമരാജിന്റെ ജന്മദിന വാര്‍ഷികം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സഹായ വിതരണവും നടത്തും.

Related Articles

Back to top button