KeralaLatest

ചൈനയെ മറികടന്ന് മഹാരാഷ്ട്ര

“Manju”

 

ന്യൂഡൽഹി/മുംബൈ• കോവിഡ് കേസുകളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിൽ 3007 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 85,975 ആയി ഉയർന്നു. ചൈനയുടെ 83,036 രോഗബാധിതർ എന്ന എണ്ണത്തെയാണ് സംസ്ഥാനം മറികടന്നത്.
ഇന്ത്യയിൽ കോവിഡ് രോഗം ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മൂവായിരത്തിൽ അധികം ആളുകളാണ് ഇവിടെ മാത്രം രോഗം ബാധിച്ച് മരിച്ചത്. രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 2.5 ലക്ഷം കടന്നു. കോവിഡ് കണക്കുകൾ രേഖപ്പെടുത്തുന്ന വേൾഡോമീറ്റേഴ്സ് പ്രകാരം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്താണ്.
തമിഴ്നാട്ടിൽ 1500ൽ അധികം കേസുകളാണ് ഞായറാഴ്ച മാത്രം റിപ്പോ‍ർട്ട് ചെയ്തത്. ഇവിടെ ഇതുവരെ 31,667 പേർക്ക് രോഗം സ്ഥിരീകരിച്ചു. 269 പേർക്ക് ജീവഹാനിയും സംഭവിച്ചു. രാജ്യ തലസ്ഥാനത്ത് ഇതുവരെ 27,654 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 761 പേർ മരിക്കുകയും ചെയ്തു. ഗുജറാത്തിൽ 19,592 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ 1219 പേർ ഇതുവരെ മരിച്ചു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു. 70,27,191 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4,03,080 പേർ മരിക്കുകയും ചെയ്തു. യുഎസിൽ 19,92,453 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1,12,141 പേർ മരണത്തിനു കീഴടങ്ങി. ബ്രസീലിൽ 6,77,553 പേർക്കും റഷ്യയിൽ 467,673 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button