KeralaLatest

ജീവിതവിജയം മാര്‍ക്കിലല്ല

“Manju”

ശ്രീജ.എസ്

പത്തിലും പന്ത്രണ്ടിലും മാര്‍ക്ക് കുറഞ്ഞതിനും തോറ്റതിനും വിഷാദത്തിലാകുന്ന വിദ്യാര്‍ത്ഥികളോടാണ്, നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കല്ല നിങ്ങളുടെ ജീവിതം നിര്‍ണയിക്കുന്നത്, മറിച്ച്‌ നിങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ്. ഇതു തന്നെയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ നിതിന്‍ സംഘ് വാന്‍ പറയുന്നത്.

സോഷ്യല്‍മീഡിയയില്‍ തന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പങ്കുവെച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. 12ാം ക്ലാസ് പരീക്ഷയില്‍ ഇദ്ദേഹത്തിന് കെമിസ്ട്രി പേപ്പറിന് ലഭിച്ചത് വെറും 24 മാര്‍ക്ക്. പാസ് മാര്‍ക്കിനേക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍. ജീവിതത്തില്‍ എന്താകണമെന്ന തന്റെ ആഗ്രഹത്തെ നിര്‍ണയിച്ചത് ഈ മാര്‍ക്കല്ലെന്ന് നിതിന്‍ സംഘ് വാന്‍ പറയുന്നു. ജീവിതമെന്നത് ബോര്‍ഡ് എക്സാം അല്ലെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറയുന്നു. പരീക്ഷാഫലത്തിലൂടെ ആത്മപരിശോധനയാണ് നടത്തേണ്ടത്, വിമര്‍ശനമല്ലെന്നും അദ്ദേഹം ഉപദേശിക്കുന്നു.

Related Articles

Back to top button