IndiaLatest

ക്ഷീര കര്‍ഷകര്‍ക്ക് ഇ-ഗോപാല ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : രാജ്യത്തെ ക്ഷീര കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ ഇ- ഗോപാല ആപ്പ്. കന്നുകാലികളുടെ ആരോഗ്യവും ഭക്ഷണക്രമവും ഉത്പാദനവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും വിശദമായി ഉള്‍പ്പെടുത്തിയാണ് ഇ- ഗോപാല പ്ലാറ്റ്ഫോം തയ്യാറാക്കിയത്. നല്ല ഇനത്തിലുള്ള കന്നുകാലികളുടെ പരിചരണത്തില്‍ അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും കന്നുകാലി കര്‍ഷകരുടെ ഡിജിറ്റല്‍ മീഡിയമായി ആപ്പ് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച്‌ ഈ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍. അതിന്റെ ഫലമാണ് ഇ-ഗോപാല ആപ്പ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന നിലവാരത്തിലുള്ള കന്നുകാലികളെ കണ്ടെത്താന്‍ ഇത് കര്‍ഷകരെ സഹായിക്കും. ഈ ഘട്ടങ്ങളിലെല്ലാം ഇടനിലക്കാരെ ഒഴിവാക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ട ധാരാളം പേര്‍ ഉപജീവനത്തിനായി ഇന്ന് കന്നുകാലി വളര്‍ത്തലിലേക്ക് തിരിയുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button