KeralaLatest

നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

“Manju”

ആലപ്പുഴ: നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി. ദിവ്യയാണ് വധു. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ജുന്‍ സിനിമയിലേക്ക് എത്തുന്നത് റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു .

ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായത്. ഷൈലോക്ക്, മറുപടി, സുസുധി വാത്മീകം, മി. ഫ്രോഡ്, മെഡുല്ല ഒബ്‌ളാം കട്ട, ദി ഡോള്‍ഫിന്‍സ്, 8.20, റേഡിയോ ജോക്കി എന്നിവയിലും മികച്ച അഭിനയം കാഴ്ചയ്ക്കാന്‍ അര്‍ജുന് സാധിച്ചു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന മരക്കാര്‍ ആണ് അര്‍ജുന്റെ പുതിയ ചിത്രം. ചിത്രം ഓണം റിലീസായി തീയറ്ററുകളില്‍ എത്തും.

Related Articles

Back to top button