IndiaLatest

ആധാര്‍ എടുക്കാൻ വെരിഫിക്കേഷൻ; ചട്ടങ്ങള്‍ കര്‍ശനമാക്കി

“Manju”

18 വയസിന് മുകളിലുള്ളവര്‍ ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോള്‍ പാസ്‌പോര്‍ട്ടിന് സമാനമായ ഫിസിക്കല്‍ വെരിഫിക്കേഷൻ നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ. സര്‍വീസ് പോര്‍ട്ടല്‍ വഴിയുള്ള വെരിഫിക്കേഷൻ നടപടി സ്വീകരിക്കുന്നതിന് മുൻപ് അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത ആദ്യം പരിശോധിക്കും.

അതത് സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് ഫിസിക്കല്‍ വെരിഫിക്കേഷൻ നടപ്പാക്കുക. സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാരും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരുമായിരിക്കും ഫിസിക്കല്‍ വെരിഫിക്കേഷന് നേതൃത്വം നല്‍കുക.

സര്‍വീസ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന മുഴുവൻ വെരിഫിക്കേഷൻ റിക്വസ്റ്റുകള്‍ക്കും മേല്‍നോട്ടം വഹിക്കുക സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ ആയിരിക്കും. 180 ദിവസത്തിനകം ആധാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന തരത്തിലായിരിക്കും ക്രമീകരണങ്ങള്‍.

Related Articles

Back to top button