KeralaLatest

പന്തളത്തും കൊറോണാ പ്രാഥമിക ചികിത്സാ കേന്ദ്രം

“Manju”

ശ്രീജ.എസ്

പന്തളം : ഇന്ന് പന്തളത്ത് കൊറോണാ പ്രാഥമിക ചികിത്സാകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും . അര്‍ച്ചനാ ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. 11-ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും. ആശുപത്രിയുടെ ഒന്നും മൂന്നും നിലയിലുള്ള 40 മുറികളാണ് ഇതിനായി സജ്ജമാക്കുന്നത്. താഴത്തെനിലയില്‍ ഓഫീസ് മുറി പ്രവര്‍ത്തിക്കും. നാല് ഡോക്ടര്‍മാര്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു ഹെഡ് നഴ്‌സ്, അഞ്ച് സ്റ്റാഫ് നഴ്‌സ്, രണ്ട് അറ്റന്‍ഡര്‍ എന്നിവരുടെ സേവനം ആദ്യ ഘട്ടത്തില്‍ ഉണ്ടാകും. രോഗികള്‍ കൂടുതലായി എത്തുന്ന മുറയ്ക്ക് ജീവനക്കാരുടെ എണ്ണത്തിലും വ്യത്യാസം വരും.

വിദേശത്തുനിന്നും സംസ്ഥാനത്തിനകത്തുനിന്നും എത്തുന്നവരെ അടൂര്‍ താലൂക്കിലുള്ള എട്ട് കേന്ദ്രങ്ങളിലായാണ് ഇപ്പോള്‍ പാര്‍പ്പിക്കുന്നത്. ഇവരില്‍ പ്രാഥമിക രോഗലക്ഷണം കാണുന്നവരെ പന്തളത്ത് സജ്ജമാക്കുന്ന കെട്ടിടത്തിലേക്ക് മാറ്റും. ഇവിടെ സ്രവം പരിശോധിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. രോഗം സ്ഥിരീകരിച്ചാല്‍ കോഴഞ്ചേരിയിലും പത്തനംതിട്ടയിലുമുള്ള കൊറോണ ആശുപത്രിയിലേക്ക് മാറ്റും.

Related Articles

Back to top button