KeralaLatest

സംസ്ഥാനത്ത് കൊവിഡിന്റെ വകഭേദം ; പഠന റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുളളില്‍

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട്: കൊവിഡ് ജനിതകമാറ്റത്തെ കുറിച്ച്‌ അറിയാന്‍ സംസ്ഥാനത്ത് രണ്ടാംഘട്ട പഠനം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി എസ് ഐ ആറും സംയുക്തമായാണ് പഠനം ആരംഭിച്ചത്. ഇവര്‍ നടത്തിയ ആദ്യഘട്ട പഠനം വൈറസുകളുടെ ഉത്ഭവവും വ്യാപനവും സംബന്ധിച്ചതായിരുന്നു.

മലബാറിലെ വിവിധ ജില്ലകളില്‍ നടത്തിയ ആദ്യഘട്ട പഠനത്തില്‍ വൈറസുകളിലെ ജനിതക ശ്രേണി അതി തീവ്ര വ്യാപനശേഷിയുളളതാണെന്നായിരുന്നു കണ്ടെത്തല്‍. 200 സാംപിളുകളില്‍ 170 എണ്ണത്തില്‍ ജനിതക ശ്രേണി നിര്‍ണയം കണ്ടെത്തിയിരുന്നു.

വൈറസിന് വകഭേദം സംഭവിച്ചിട്ടുണ്ടോ, ഏതെല്ലാം ജില്ലകളില്‍ ഇത്തരത്തിലുളള പ്രത്യേക സാഹചര്യം ഉണ്ട് എന്നിവയാണ് രണ്ടാംഘട്ടത്തില്‍ പഠനവിധേയമാക്കുന്നത്. കൊവിഡിന്റെ വകഭേദം പലയിടത്തും കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട പഠനം വേഗത്തില്‍ തുടങ്ങാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലും പഠനം നടത്തും. ഇതിനായുളള പ്രാഥമിക ജോലികളെല്ലാം ആരംഭിച്ചു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നിങ്ങനെ മൂന്ന് മാസമാണ് പഠനത്തിന്റെ കാലയളവ്.

Related Articles

Back to top button