IndiaLatest

മുകേഷ് അംബാനി സ്വത്ത് വീതംവെക്കുന്നത് വാള്‍ട്ടണ്‍ ഫാമിലി’ മാതൃകയില്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ മുകേഷ് അംബാനി തന്റെ സ്വത്തുക്കള്‍ വീതംവെക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുത്തെന്ന് സൂചന.
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥരായ വാള്‍ട്ടണ്‍ ഫാമിലി സ്വത്ത് കൈമാറിയ രീതി തന്നെയാവും മുകേഷ് അംബാനിയും പിന്തുടരുക. മുഴുവന്‍ സ്വത്തുക്കളും ട്രസ്റ്റിന്റെ ഘടനയുള്ള സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുകയാവും അംബാനി ചെയ്യുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും. മുകേഷ് അംബാനിക്കും നിത അംബാനിക്കും മൂന്ന് മക്കള്‍ക്കും സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടാവും. അംബാനിയുടെ വിശ്വസ്തര്‍ ഉപദേശകരായും ട്രസ്റ്റില്‍ ഇടംപിടിക്കും. ഓയില്‍ റിഫൈനറില്‍ മുതല്‍ ഇ-കോമേഴ്‌സ് വരെ വ്യാപിച്ച്‌ കിടക്കുന്ന റിലയന്‍സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധരുടെ സംഘവുമുണ്ടാകും.

നേരത്തെ 2005ല്‍ പിതാവ് ധീരുഭായി അംബാനി വളര്‍ത്തിയെടുത്ത 90,000 കോടി രൂപ ആസ്തിയുള്ള റിലയന്‍സ് വ്യവസായ ശൃംഖലയുടെ വീതംവെച്ചപ്പോള്‍ വലിയ തര്‍ക്കം ഉടലെടുത്തിരുന്നു. തുടര്‍ന്ന് അമ്മ കോകില ബെന്നിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തര്‍ക്കം അവസാനിപ്പിക്കാന്‍ സാധിച്ചത്.

Related Articles

Back to top button