InternationalLatest

കുവൈത്തില്‍ 165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 692 പേര്‍ക്കുകൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

കുവൈറ്റ് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 692 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 23267 ആയി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7395 ആയി.
ഇന്ന് 3 പേരാണ് രാജ്യത്ത് രോഗം ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 175 ആയി. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്ബര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 197 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 86 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 191 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 72 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 146 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

Related Articles

Back to top button