KeralaLatest

ആരാണ് ഈ കൊച്ചു സുന്ദരി?

“Manju”

ഫസ്റ്റ് ബെൽ ക്ലാസ്സിലെ ടീച്ചറുടെ പാട്ടിനൊപ്പം ചുവട് വയ്ക്കുന്ന ആ കുരുന്നിനെ തേടി നവമാധ്യമങ്ങൾ

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ ക്ലാസ്സ് ഫസ്റ്റ് ബെൽ ഏറെ ജനശ്രദ്ധ ആകർഷിച്ച് മുന്നേറുന്നു.

പൊതു വിദ്യാഭ്യാസത്തിൻ്റെ നന്മകൾ പൊതുചർച്ചക്ക് വരുകയും പുത്തൻ താരങ്ങൾ പിറവിയെടുക്കുകയും ചെയ്യുന്നു.ഇതിനിടെ ശ്രദ്ധേയമായൊരു വീഡിയോ കൂടി നവ മാധ്യമങ്ങൾ വഴി വൈറൽ ആകുന്നു.ഒന്നാം ക്ലാസ്സിലെ ജസ്സി ടീച്ചറുടെ പാട്ടിൻ്റെ താളത്തിനൊപ്പം മനോഹരമായി നൃത്തച്ചുവടുകൾ വെക്കുന്ന ഒരു കൊച്ചു മിടുക്കി.

കുട്ടികൾ എത്രമാത്രം ആസ്വദിച്ചാണ് ഓരോ ക്ലാസ്സും സ്വീകരിക്കുന്നത് എന്നതിൻ്റെ തെളിവാണീ പാവാടക്കാരി.

പൊതു വിദ്യാലയങ്ങളിലെ മുഴുവൻ കുഞ്ഞുങ്ങളുടെയും പ്രതീകമായ ഈ കൊച്ചു സുന്ദരിയെ കണ്ടെത്തി അഭിനന്ദനം അറിയിക്കുന്നതിന് വേണ്ടിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്. ഈ കുഞ്ഞ് നർത്തകിയെ കണ്ടെത്തുന്നതിന് ഈ കുറിപ്പിനൊപ്പമുള്ള വീഡിയോയും ഈ MSG ഉം പരമാവധി ഷെയർ ചെയ്ത് സഹകരിക്കണേ.
സ്നേഹപൂർവ്വം,
ടീം അധ്യാപകക്കൂട്ടത്തിന് വേണ്ടി,

Related Articles

Back to top button