LatestThiruvananthapuram

ജി.വി രാജ അവാര്‍ഡുകള്‍ നാളെ മുഖ്യമന്ത്രി വിതരണം ചെയ്യും

“Manju”

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗന്‍സിലിന്റെ 2019 ലെ ജി.വി രാജ അവാര്‍ഡ് പുരുഷ വനിതാ വിഭാഗങ്ങളിലായി അന്തര്‍ദ്ദേശീയ കായിക താരങ്ങളായ കുഞ്ഞ് മുഹമ്മദ്, മയൂഖജോണി എന്നിവര്‍ക്ക് 11ന് വൈകിട്ട് 5.30ന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്മേഴ്‌സ് ലോഞ്ചില്‍ വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

മൂന്ന് ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. ചടങ്ങില്‍ 2020ലെ ടോക്യോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവ് ഹോക്കിതാരം പി.ആര്‍ ശ്രീജേഷിനേയും ആദരിക്കും. ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും.

Related Articles

Back to top button