KeralaLatest

ചാൾസ് ഡിക്കൻസ് അന്തരിച്ചിട്ട് ഒന്നര നൂറ്റാണ്ട്

“Manju”

 

ബ്രിട്ടീഷ് എഴുത്തുകാരനായ ചാൾസ് ഡിക്കൻസ് അന്തരിച്ചിട്ട് ഒന്നര നൂറ്റാണ്ടാവുന്നു.1870 ജൂൺ 9-ന് ഡിക്കെൻസ് അന്തരിച്ചു. വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്നു അദ്ദേഹം . ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായി ഡിക്കൻസ് ഇന്നും നിലകൊള്ളുന്നു.

ഡേവിഡ് കോപ്പർഫീൽഡ് , ഒലിവർ ട്വിസ്റ്റ് , എ ടെയ്ൽ ഓഫ് ടു സിറ്റിസ് , ഗ്രേറ്റ് എക്സ്പെറ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള ക്ലാസിക്കുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. തന്റെ ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങൾക്കും പ്രശസ്തനാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകമാസകലം വമ്പിച്ച ജനപ്രിയത ഡിക്കെൻസിനു ലഭിച്ചു.തൂലികാനാമം “ബോസ്”

ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും 20 വർഷക്കാലം അദ്ദേഹം ഒരു മാസിക പ്രസിദ്ധീകരിക്കുകയും, 15 നോവലുകൾ, അഞ്ച് നോവലെറ്റുകളും നൂറുകണക്കിന് ചെറുകഥകളും നോൺ-ഫിക്ഷൻ ലേഖനങ്ങളും എഴുതി വായനശാലകൾ വിപുലമാക്കുകയും ചെയ്തു.

ജോർജ്ജ് ഗിസ്സിങ്ങ്, ജി.കെ. ചെസ്റ്റെർട്ടൺ തുടങ്ങിയ പിൽക്കാല നിരൂപകർ ഡിക്കൻസിന്റെ ഗദ്യത്തിലുള്ള പ്രാവീണ്യത്തെയും അവിസ്മരണീയമായ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും കണ്ടുപിടിക്കാനുള്ള ഡിക്കെൻസിന്റെ കഴിവിനെയും വാഴ്ത്തി. എങ്കിലും ജോർജ്ജ് ഹെന്രി ലൂയിസ്, ഹെന്രി ജെയിംസ്, വിർജിനിയ വുൾഫ് തുടങ്ങിയ എഴുത്തുകാർ ഡിക്കൻസിന്റെ കഥകളിലെ വികാരാധിക്യത്തെയും (സെന്റിമെന്റാലിറ്റി) അസംഭവ്യമായ കഥാരംഗങ്ങളെയും വിചിത്രവും പലപ്പൊഴും വൃത്തികെട്ടതുമായ കഥാപാത്രങ്ങളുടെ രചനയെയും അദ്ദേഹത്തിന്റെ രചനാശൈലിയിലെ തെറ്റുകളായി എടുത്തുകാട്ടി.

ഡിക്കൻസിന്റെ കഥകളുടെ ജനപ്രിയത കാരണം ഒരു പുസ്തകം പോലും ഒരിക്കലും അച്ചടി പ്രതികൾ ഇല്ലാത്ത അവസ്ഥയിൽ (ഔട്ട് ഓഫ് പ്രിന്റ്) വന്നിട്ടില്ല. ഡിക്കൻസ് തുടർക്കഥ രൂപത്തിലാണ് തന്റെ നോവലുകൾ രചിച്ചത്. അക്കാലത്ത് തുടർക്കഥയായി നോവലുകൾ എഴുതുന്നതായിരുന്നു ഗദ്യത്തിലെ സാധാരണ ശൈലി. ഡിക്കൻസിന്റെ കഥകളുടെ ഓരോ പുതിയ ഭാഗത്തിനുമായി വായനക്കാർ ആകാംഷയോടെ കാത്തിരിക്കുമായിരുന്നു.

1812 ഫെ.7-ന് ഹാംഷയെറിലെ ലാൻഡ്പോർട്ടിൽ ജനിച്ചു. ലണ്ടനിലെ വെല്ലിങ്ടൻ ഹൗസ് അക്കാദമിയിലും മിസ്റ്റർ ഡോസൻസ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടർന്ന് സ്വയം വിദ്യാഭ്യാസമായിരുന്നു. കടബാദ്ധ്യതയുടെ പേരിൽ പിതാവ് ജയിലിലായതിനെത്തുടർന്ന് കുറേക്കാലം ഹങ്ഗർഫോഡ് മാർക്കറ്റിലെ ഒരു ബ്ലാക്കിങ് ഫാക്ടറിയിൽ ജോലി

1836-ൽ കാതറിൻ ഹോഗാർത്തിനെ വിവാഹം കഴിച്ചു. ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ഈ ദമ്പതികൾക്കുണ്ടായി. 1858-ൽ വിവാഹമോചനം നടന്നു. ഷോർട്ട് ഹാൻഡ് സ്വയം അഭ്യസിച്ച ഡിക്കെൻസ് 1828-30 കാലത്ത് ഡോക്ടേഴ്സ് കോമൺസിൽ ഷോർട്ട്ഹാൻഡ് റിപ്പോർട്ടറായി ജോലി നോക്കി. തുടർന്ന് ട്രൂ സൺ, മിറർ ഒഫ് പാർലമെന്റ് , മോണിങ് ക്രോനിക്കിൾ എന്നീ ആനുകാലികങ്ങളിൽ

1833-ൽ ബോസ് എന്ന പേരിൽ മന്ത്ലി മാഗസിനിൽ ലേഖനങ്ങൾ എഴുതാനാരംഭിച്ച ഡിക്കെൻസ് 1836-ലാണ് മുഴുവൻസമയസാഹിത്യരചനയിലേക്കു തിരിഞ്ഞത്. ഇറ്റലി, അമേരിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തിയത് വിപുലമായ അനുഭവസമ്പത്തിനുടമയാകാൻ ഡിക്കെൻസിന് അവസരം നൽകി. 1858-നും 70 നുമിടയ്ക്ക് നിരവധി തവണ സ്വന്തം കൃതികൾ പാരായണം ചെയ്തുകൊണ്ട് ബ്രിട്ടനിലുടനീളം ചുറ്റി സഞ്ചരിച്ചു.

പിക്വിക് പേപ്പേഴ്സ് (1837), ഒളിവർ ട്വിസ്റ്റ്(1838), നിക്കോലാസ് നിക്കിൾബി (1839), എ ക്രിസ്മസ് കരോൾ(1843), ഡേവിഡ് കോപ്പർഫീൽഡ് (1850), ബ്ലീക് ഹൗസ് (1853), ഹാർഡ് റ്റൈംസ് (1854), എ റ്റെയിൽ ഒഫ് ടു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്(1861) എന്നിവയാണ് ചാൾസ് ഡിക്കെൻസിന്റെ പ്രധാന കൃതികൾ. ജനപ്രീതിയുടെ കാര്യത്തിലും, കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വസാഹിത്യകൃതികളുടെ മുൻനിരയിലാണ് ഡിക്കെൻസ് കൃതികളുടെ സ്ഥാനം.

നോവലിസ്റ്റെന്ന നിലയിൽ ഡിക്കെൻസിന്റെ മഹത്ത്വം ഇദ്ദേഹത്തിന്റെ ജനപ്രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിയപ്പെടുന്ന പ്രഭാഷകനും നടനും കൂടിയായിരുന്ന ഡിക്കെൻസ് തന്റെ കൃതികളുമായി ജനമധ്യത്തിലേക്കിറങ്ങിയെന്നത് ശ്രദ്ധേയമാണ്. ഇദ്ദേഹം ഒരിക്കലും ഒരു ശുദ്ധകലാവാദിയായിരുന്നില്ല, തന്റെ കൃതികളുടെ വായനക്കാരിൽ നിന്നും ശ്രോതാക്കളിൽ നിന്നും നേരിട്ടു ശക്തി സംഭരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി. ശരിയായ രീതിയിലുളള വിദ്യാഭ്യാസമോ സുരക്ഷിതമായ പാർപ്പിടമോ മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളോ ഒന്നും അനുഭവിക്കാതെ വളർന്ന ഡിക്കെൻസ് ഇരുപതുകളുടെ ആരംഭത്തിൽത്തന്നെ ഇംഗ്ലണ്ടിലെ സാഹിത്യപ്രേമികളുടെ മനസ്സിൽ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു.

ഡിക്കെൻസിന്റെ സാഹിത്യജീവിതത്തെ രണ്ടു ഘട്ടങ്ങളായി തിരിക്കാം. 1845 വരെയുളള ആദ്യഘട്ടത്തിൽ അതിഭാവുകതയ്ക്കും ഫലിതത്തിനുമാണ് മുൻതൂക്കം. കഥാവസ്തുവിന് അവശ്യം വേണ്ട സംഭവ്യത എന്ന ഗുണം താരതമ്യേന കുറവായേ കാണാനുള്ളൂ. 1848-ൽ പുറത്തുവന്ന ഡോംബി അൻഡ് സൺസ് സുവ്യക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു. പഴയ സവിശേഷതകൾ ഇടയ്ക്കിടെ നിഴൽ വീശാറുണ്ടെങ്കിലും മനഃശാസ്ത്രപരമായ അഗാധദർശനവും സമൂഹത്തെക്കുറിച്ചുളള ഗൌരവാവഹമായ ചിന്തയും സംഭവങ്ങളുടെ പരിണതഫലത്തെക്കുറിച്ചും ജീവിതത്തിലെ ധാർമികസമസ്യകളുടെ സങ്കീർണതയെക്കുറിച്ചുമുളള അവബോധവും ഈ ഘട്ടത്തിൽ ഡിക്കെൻസിന്റെ മനസ്സിനെ നിയന്ത്രിക്കുന്നതു .

ദ് വില്ലേജ് കോക്വെറ്റ്സ്(1836), ദ് സ്ട്രെയിഞ്ച് ജെന്റിൽമാൻ (1837), ദ് ലാംപ് ലൈറ്റർ (1879) തുടങ്ങിയ ചില നാടകങ്ങൾ കൂടി ഡിക്കെൻസിന്റെ സംഭാവനയായുണ്ട്. പിക്ചേഴ്സ് ഫ്രം ഇറ്റലി (1846), എ ചൈൽഡ്സ് ഹിസ്റ്ററി ഒഫ് ഇംഗ്ളണ്ട് (3 വാല്യം, 1852-54), ദി അൺകമേഴ്സ്യൽ ട്രാവലർ (1861) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു ഗദ്യകൃതികളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നു.

1844 ല്‍ വിഖ്യാതമായ ക്രിസ്മസ് കരോള്‍ എന്ന കൃതി എഴുതിയതിന് ശേഷമുള്ള കാലത്താണ് അത് സംഭവിച്ചത്. ചാള്‍സ് ഡിക്കന്‍സ് ഇറ്റലിയില്‍ ഒഴിവുകാലം ചെലവഴിക്കുകയായിരുന്നു. ഒരു ദിവസം രാത്രിയില്‍ ഡിക്കന്‍സ് ഉണര്‍ന്നപ്പോള്‍ തന്റെ കിടക്കയുടെ ചുവട്ടില്‍ നീലവര്‍ണമാര്‍ന്ന വസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം നില്‍ക്കുന്നത് കണ്ടു. ‘റാഫേലിന്റെ മഡോണാ ചിത്രങ്ങളില്‍ കാണുന്നതു പോലെയുണ്ടായിരുന്നു ആ രൂപം’ എന്ന് പില്‍ക്കാലത്ത് ഡിക്കന്‍സ് എഴുതി. സ്‌നേഹനിര്‍ഭരവും അഭൗമവുമായ മിഴികളോടെ ആ രൂപം തന്നെ നോക്കി നിന്നു എന്നാണ് വിശ്വവിഖ്യാതനായ എഴുത്തുകാരന്‍ ആ ദര്‍ശനത്തെ കുറിച്ച് പറഞ്ഞത്.പരിശുദ്ധ കന്യാമാതാവിനെയാണ് ഡിക്കന്‍സ് കണ്ടത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

Related Articles

Back to top button