KeralaLatest

പിരപ്പന്‍കോട് കീഴടക്കി തെരുവുനായകള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

വെഞ്ഞാറമൂട്: മാണിക്കല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം വര്‍ദ്ധിക്കുന്നു. പേരയത്തും മുകള്‍, വട്ടവിള ഭാഗങ്ങളില്‍ തെരുവു നായകളുടെ ആക്രമണം ഭയന്ന് രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും ജനം ഭയക്കുകയാണ്. പുലര്‍ച്ചെ പത്രവിതരണത്തിനായി പോകുന്നവര്‍ സ്വയരക്ഷക്കായി വടിയുമായാണ് യാത്രചെയ്യുന്നത്. പേരയത്തുംമുകള്‍ നസീര്‍, വട്ടവിള എന്‍.എസ് മന്‍സിലില്‍ നസീജ, വട്ടവിളയില്‍ ദിവാകരന്‍ എന്നിവരുടെ തൊഴുത്തില്‍ കെട്ടിയിരുന്ന നാല് ആടുകള്‍ കഴിഞ്ഞ രാത്രിയില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ചത്തിരുന്നു. നിരവധി ആടുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രൂക്ഷമായ തെരുവ് നായ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button