AlappuzhaKeralaLatest

മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാൻ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം – സ്വാമി അസ്പര്‍ശാനന്ദ

ശാന്തിഗിരി ആശ്രമം, ചെമ്പകച്ചുവട് ബ്രാഞ്ചിന് തിരി തെളിഞ്ഞു.

“Manju”

ചെമ്പകച്ചുവട് (ആലപ്പുഴ) : അശാന്തിയുടേയും മൂല്യച്യുതികളുടേയും കാലഘട്ടത്തില്‍ മനുഷ്യത്വവും മൂല്യവും ഉയര്‍ത്തിപ്പിടിക്കാൻ ശാന്തിഗിരിപോലെയുള്ള ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്ന് മുഹമ്മ വിശ്വഗാജി മഠാധിപതി സ്വാമി അസ്പര്‍ശാനന്ദ. ശാന്തിഗിരി ആശ്രമ ആലപ്പുഴ ചെമ്പകച്ചുവട് ആരംഭിച്ച ബ്രാഞ്ചാശ്രമ ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. ശാന്തിഗിരി നടപ്പാക്കുന്ന ദൈവനിശ്ചയപ്രകാരമുള്ള സാമൂഹീക പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമസ്ഥമേഖലകളിലും നന്മ ഭവിക്കുവാൻ ഉതകുന്നതാണ്. അതിന് ഇത്തരം പുതിയ ബ്രാഞ്ചുകള്‍ നിമിത്തമാകട്ടെ എന്ന് സ്വാമി പറഞ്ഞു. രാവിലെ 10.30 ന് നടന്ന സമ്മേളനത്തിന് ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ വി.പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ടങ്ങില്‍ വെച്ച് ആലപ്പുഴ ഏരിയയില്‍ നിന്നും ശാന്തിഗിരി ആശ്രമത്തിലെ ബ്രഹ്മചിസംഘത്തില്‍ പുതുതായി അംഗങ്ങളായ മനു എന്‍ എം, ഗുരുദാസ് ആര്‍., വിവേക് എസ് എന്നിവരെ ആദരിച്ചു.

ആലപ്പുഴയില്‍ നിന്നുള്ള ബ്രഹ്മചാരിമാരെ ആദരിച്ചപ്പോള്‍.. മുകളില്‍ നിന്ന് യഥാക്രമം മനു എന്‍.എം., ഗുരുദാസ് ആര്‍. വിവേക് എസ്. എന്നിവര്‍ മുഹമ്മ വിശ്വഗാജി മഠാധിപതി സ്വാമി അസ്പര്‍ശാനന്ദയില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങുന്നു.

പൊതു സമ്മേളനത്തില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. കെ ശരവണന്‍, നേതാജി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി ജോയ്, ബി.ജെ.പി മാരാരിക്കുളം മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ജി മുരളീധരന്‍, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍( ഫിനാന്‍സ്) അജിത് കുമാര്‍ വി, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ആലപ്പുഴ ഏരിയ കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ (സര്‍വ്വീസസ്) മനോഹരന്‍ നന്ദികാട് , ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ ഓഫീസ് (സിറ്റി) അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) വേണുഗോപാല്‍ സി, ശാന്തിഗിരി മാതൃമണ്ഡലം, ആലപ്പുഴ ഏരിയ കമ്മിറ്റി ഡെപ്യൂട്ടി കണ്‍വീനര്‍ (അഡ്മിനിസ്ട്രേഷന്‍) ലൈല സി, ശാന്തിഗിരി ശാന്തിമഹിമ, ആലപ്പുഴ ഏരിയ കമ്മിറ്റി കോര്‍ഡിനേറ്റര്‍, അമല്‍ദേവ്, ശാന്തിഗിരി ഗുരുമഹിമ, ആലപ്പുഴ ഏരിയ കമ്മിറ്റി കോര്‍ഡിനേറ്റര്‍, കുമാരി പുഷ്പജ എം തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ ഇന്‍ചാര്‍ജ്ജ് (അഡ്മിനിസ്ട്രേഷന്‍) സ്വാമി ജഗത് രൂപന്‍ ജ്ഞാന തപസ്വി സ്വാഗതവും ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) അബൂബക്കര്‍ എ കൃതജ്ഞതയും രേഖപ്പെടുത്തി.

ഇന്ന് (2022 നവംബര്‍ 7 തിങ്കളാഴ്ച) രാവിലെ 9 മണിക്ക് പ്രതിഷ്ഠാകര്‍മ്മത്തോടെയാണ് ബ്രാഞ്ചാശ്രമത്തിന്റെ തിരി തെളിഞ്ഞത്. ഇതോടൊപ്പം വടകര, പത്തനംതിട്ട കോന്നി, രാജസ്ഥാനിലെ ദേവഗഡ്, കര്‍ണാടകത്തിലെ മൈസൂര്‍ എന്നിവിടങ്ങളില്‍ ആശ്രമം ബ്രാഞ്ചുകള്‍ക്ക് തിരിതെളിഞ്ഞു.

 

Related Articles

Back to top button