KeralaLatest

കണ്ണൂരില്‍ നാല് കൊവിഡ് കേസുകള്‍ കൂടി, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടാത്തത് ആശ്വാസകരം

“Manju”

സിന്ധുമോള്‍ ആര്‍

 

കണ്ണൂര്‍: കൊവിഡ് ബാധ സംശയിച്ച്‌ പതിനായിരത്തോളം ആളുകളാണ് കണ്ണൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ എണ്ണത്തില്‍ സ്ഥിരതയുണ്ടെങ്കിലും ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനയുണ്ട്. ജില്ലയില്‍ നാല് പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയതും ഒരാള്‍ മുംബയില്‍ നിന്നെത്തിയ ആളുമാണ്. സമ്പര്‍ക്കം വഴി രോഗം വ്യാപിക്കാത്തത് ആശ്വാസമാകുന്നുണ്ട്.

കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 28ന് ബഹറിനില്‍ നിന്ന് ഐ.എക്സ് 1376 വിമാനത്തിലെത്തിയ നടുവില്‍ സ്വദേശിയായ 27കാരന്‍, ജൂണ്‍ മൂന്നിന് ഷാര്‍ജയില്‍ നിന്ന് എസ്.ജി9004 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശികളായ 40കാരന്‍, 30കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. മെയ് 26നാണ് പയ്യന്നൂര്‍ സ്വദേശിയായ 58കാരന്‍ മുംബയില്‍ നിന്നെത്തിയത്.

ഇതോടെ ജില്ലയില്‍ 116 കൊവിഡ് ബാധിതരാണ് ചികിത്സയില്‍ തുടരുന്നത്. നിലവില്‍ ജില്ലയില്‍ 9422 പേരാണ് നിരീക്ഷണത്തില്‍ ഉള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 175 പേര്‍ ആശുപത്രിയിലും 9247 പേര്‍ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും കൊവിഡ് ട്രീറ്റ്മെന്റ സെന്ററില്‍ 72 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

Related Articles

Back to top button