IndiaLatest

വാക്‌സിന്‍ ഡ്രൈവില്‍ അനിശ്ചിതത്വം;സംസ്ഥാനങ്ങള്‍ക്ക് മെയ് 15 മുന്‍പ് വാക്‌സിന്‍ ലഭിക്കില്ല

“Manju”

ന്യൂഡല്‍ഹി: മെയ് 1ന് ആരംഭിക്കേണ്ട വാക്‌സിന്‍ ഡ്രൈവില്‍ അനിശ്ചിതത്വം.സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ മെയ് 15 മുന്നേ ലഭിക്കില്ല. 15ന് മുന്‍പ് രാജസ്ഥാന് വാക്‌സിന്‍ ലഭിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.വാക്‌സിന്‍ ഡ്രൈവ് അനിശ്ചിതത്വത്തിലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരും വ്യക്തമാക്കി.

അതേസമയം, മെയ് 1മുതല്‍ ആരംഭിക്കേണ്ട വാക്‌സിന്‍ ഡ്രൈവ് സംബന്ധിച്ച്‌ എല്ലാ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ കത്തയച്ചു.വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നടപടികള്‍ സംസ്ഥാനങ്ങള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു .

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കൂടാതെ പൊതുവിപണിയില്‍ നിന്നും വാക്‌സിന്‍ ഉറപ്പാക്കണം.സ്വകാര്യ ആശുപത്രികള്‍ ഏത് വാക്‌സിന്‍ ആണ് നല്‍കുന്നത്, വാക്‌സിന്‍ കുത്തിവെപ്പിന് ഈടാക്കുന്ന നിരക്ക് എന്നിവ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രം വാക്‌സിന്‍ കുത്തിവെപ്പ് നല്‍കാന്‍ പാടുള്ളു

Related Articles

Back to top button