KeralaLatest

സ്‌നേഹകിറ്റ് സംസ്ഥാനതല ഉദ്ഘാടനം

“Manju”

കേരളാ ക്ഷേത്ര വാദ്യകല അക്കാദമിയുടെ കലാകാരന്‍മാര്‍ക്കുള്ള സ്‌നേഹ കിറ്റിന്റെ  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. അക്കാദമി  ക്ഷേമകാര്യ സമതി ചെയര്‍മാന്‍ പത്മശീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ ഓണ്‍ ലൈനായി  ആയി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ചീഫ് കോഡിനേറ്റര്‍ പെരുവനം കുട്ടന്‍ മാരാര്‍ , കണ്‍വീനര്‍ കടമേരി ഉണ്ണികൃഷ്ണന്‍ , സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭന്‍ , സംസ്ഥാന സെക്രട്ടറി കൊടകര രമേശ്, ട്രഷര്‍ വെളപ്പായനന്ദനന്‍ , മറ്റ് സംസ്ഥാന, ക്ഷേമകാര്യ സമതി അംഗങ്ങളും സന്നിഹിതരായിരുന്നു.

അക്കാദമിയുടെ ജില്ലാ തല ഉദ്ഘാടനം ആരാദ്ധ്യനായ തിരു: മേയര്‍ ശ്രീകുമാര്‍ അവര്‍കള്‍ ജില്ലാ വൈസ് പ്രസിഡന്റ് കിളിമാനൂര്‍ ബിനുവിന്  കൈമാറി ഉത്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി ശ്യാം ചന്ദ്ര മാരാര്‍, അസ്സി: സെക്രട്ടറി ആറ്റിങ്ങല്‍ സതീഷ് , സംസ്ഥാന സമതി അംഗം അനൂപ് നെയ്യാറ്റിന്‍കര, തിരു സിറ്റി മേഖല പ്രസിഡന്റ്  സനില്‍കുമാര്‍ , എക്‌സി : അംഗീശ്രീവരാഹം അശോക് കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നെയ്യാന്‍ റ്റികര മേഖലയില്‍ അര്‍ഹരായവര്‍ക്ക് കിറ്റ് വിതരണം ജില്ലാ എക്‌സി. അംഗം കരിയ്ക്കകം ത്രിവിക്രമനും സിറ്റി മേഖലയില്‍ അര്‍ഹരായവര്‍ക്ക് സിറ്റി മേഖല പ്രസി. സനില്‍കുമാറും നിര്‍വഹിച്ചു. സംസ്ഥാനത്ത് എല്ലായിടത്തും സനേഹകിറ്റ് വിതരണം നടന്നു.

Related Articles

Back to top button