IndiaLatest

വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാതെ വിജയിപ്പിക്കും…

“Manju”

രജിലേഷ് കെ.എം.

തമിഴ്നാട്ടിൽ പത്താംക്ലാസ് പരീക്ഷകൾ നിറുത്തിവച്ചതായി മുഖ്യമന്ത്രി കെ പളനി സ്വാമി അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ പൂര്‍ണ്ണമായി റദ്ദാക്കുന്നതോടൊപ്പം പ്ലസ് ടു പരീക്ഷകളും നടത്തുന്നില്ലായെന്ന് അദ്ദേഹം അറിയിച്ചു. പത്ത്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ അവരുടെ പാദ, അര്‍ദ്ധവാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും വിജയിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം ഹാജര്‍ നിലയും പരിശോധിക്കും. തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിടെ തുടര്‍ന്ന് പരീക്ഷകള്‍ ഒന്നും തന്നെ നടത്താന്‍ സാധിക്കാത്തതിനാലാണ് സര്‍ക്കാരിന് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്.

നേരത്തെ തെലങ്കാനയിലും പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പരീക്ഷ സർക്കാർ വേണ്ടെന്ന് വച്ചിരുന്നു. പരീക്ഷ ഇല്ലാതെ തന്നെ വിദ്യാർത്ഥികളെ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു അറിയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് തെലങ്കാന സർക്കാരിന്റെയും തീരുമാനം.

Related Articles

Back to top button