KeralaLatest

ജില്ലയില്‍ ഇന്നലെ പത്ത് പേര്‍ക്ക് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ പത്തു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒമ്പതു പേര്‍ വിദേശത്തു നിന്നെത്തി സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവരാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ഒ.പിയില്‍ ജോലി ചെയ്ത നഴ്സിംഗ് അസിസ്റ്റന്റാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. വര്‍ക്കല സ്വദേശി (41), ഇടവ സ്വദേശി (60), പൂന്തുറ സ്വദേശി (43), ചെങ്കല്‍ സ്വദേശി (61), വള്ളക്കടവ് സ്വദേശി (60), കുറ്റിച്ചല്‍ സ്വദേശി (21), ചിറയിന്‍കീഴ് സ്വദേശി (19), ഇടവ സ്വദേശി (40), വഞ്ചിയൂര്‍ സ്വദേശിയായ യുവതി (22), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശിയായ വനിത (52) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്നലെ പുതുതായി 860 പേര്‍ രോഗനിരീക്ഷണത്തിലായി. 575 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 12,339 പേര്‍ വീടുകളിലും 1,794പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 24 പേരെ പ്രവേശിപ്പിച്ചു. 24 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ 208 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 293 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 267 പരിശോധനാഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 52 സ്ഥാപനങ്ങളില്‍ ആയി 1794 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
• ആകെ നിരീക്ഷണത്തിലുള്ളവര്‍ -14341
• വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ -12339
• ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ -208
• കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ -1794
• ഇന്നലെ പുതുതായി നിരീക്ഷണത്തിലായവര്‍ -860

Related Articles

Back to top button