IndiaLatest

പഴയ മോഡല്‍ ഐഫോണുകൾക്ക് ഇളവുകൾ

“Manju”

ആമസോണ്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഐഫോണ്‍ 11 ന്റെ തുടക്ക വേരിയന്റ് 47,999 രൂപയ്ക്കു വില്‍ക്കും. എച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു പണമടയ്ക്കുന്നവര്‍ക്ക് കൂടുതല്‍ ഇളവുകളും ലഭിക്കും. തവണ വ്യവസ്ഥയിലും ഫോണ്‍ വാങ്ങാം. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡെയ്സ് സെയിലില്‍ ഐഫോണ്‍ 11 പ്രോ 79,999 രൂപയ്ക്കും വാങ്ങാം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഫോണ്‍ 12 സീരിസിലെ തുടക്ക മോഡലിന്റെ വില 69,900 രൂപയായിരിക്കും. അതേസമയം, ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് ഐഫോണ്‍ 11 വാങ്ങിയാല്‍ 54,900 രൂപ നല്‍കണം. പക്ഷേ, എയര്‍പോഡ്‌സ് ഫ്രീ ആയി ലഭിക്കും. ഈ ഓഫര്‍ ഒക്ടോബര്‍ 17 മുതല്‍ ലഭ്യമാകും.

അതേസമയം, പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചതെ പഴയ മോഡലുകളുടെ വില ആപ്പിള്‍ തന്നെ താഴ്ത്തിയിട്ടുമുണ്ട്. പുതിയ വിലകള്‍ ഇപ്രകാരമാണ്:

ഐഫോണ്‍ 11 – 64ജിബി 54,900 രൂപ; 128ജിബി 59,900 രൂപ; 256 ജിബി 69,900 രൂപ.

ഐഫോണ്‍ XR 64 ജിബി 47,900 രൂപ.

ഐഫോണ്‍ എസ്ഇ 2020 തുടക്ക വേരിയന്റ് 39,900 രൂപ; 128ജിബി 44,900 രൂപ; 256ജിബി 54,900 രൂപ.

Related Articles

Back to top button