KannurKeralaLatest

കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. സ്റ്റേഡിയത്തിനു സമീപം മുതലക്കുളം ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിൻ്റെ പുറകുവശത്താാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത് . എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തൊണ്ണൂറോളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇവിടെ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തുവരികയാണ്. നാലുമാസത്തോളം വളർച്ചയെത്തിയ കഞ്ചാവ് ചെടികൾ ആണ് കണ്ടെത്തിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

 

Related Articles

Back to top button