IndiaLatest

എണ്ണയുടെയും സ്വര്‍ണ്ണത്തിന്റെയും വിലയില്‍ വര്‍ദ്ധനവ്

“Manju”

ന്യൂഡല്‍ഹി: യുക്രെയിനിനെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ വന്‍ തിരിച്ചടി. ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളര്‍ കടക്കുന്നത്. നവംബറിന് ശേഷം 30 ശതമാനത്തിലേറെ വര്‍ദ്ധനവാണ് എണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. കൊവിഡ് വ്യാപനം ഏല്‍പ്പിച്ച ആഘാതത്തിന് പിന്നാലെയാണ് റഷ്യന്‍ അധിനിവേശം ആഗോള വിപണിയില്‍ ആഘാതം ഉണ്ടാക്കിയിക്കുന്നത്.

സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ദ്ധിച്ച്‌ 37,480 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഗ്രാമിന് വില 4,685 രൂപയും. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റഷ്യ -യുക്രെയിന്‍ സംഘര്‍ഷം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. പെട്രോള്‍ ഡീസല്‍ വിലയില്‍ 12 മുതല്‍ 14 രൂപവരെ വര്‍ദ്ധനവിന് സാദ്ധ്യതയുണ്ട്.

രാജ്യത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്ന രാജ്യത്ത് പുതിയ പ്രതിസന്ധിയുണ്ടാക്കുന്ന വര്‍ദ്ധനവ് വലിയൊരു തിരിച്ചടിയാകുമെന്നുറപ്പാണ്.

Related Articles

Back to top button