KeralaLatestThiruvananthapuram

വെട്ടുവിള കോളനി അക്രമം; മൂന്ന്  പേര്‍ കൂടി അറസ്റ്റില്‍

“Manju”

കൃഷ്ണകുമാർ സി

വെട്ടുവിള കോളിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കോളനി  അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.  കോലിയക്കോട് വിളയ്ക്കാട്ടുകോണം രശ്മി ഭവനില്‍ സുമേഷ്(23), വെട്ടൂര്‍ വെട്ടുവിള പുത്തന്‍ വീട്ടില്‍ വിനീത്(33), മാരിയം കുന്നും പുറത്ത് വീട്ടില്‍ സുനില്‍ കുമാര്‍(35) എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായവര്‍.വെട്ടുവിള കോളനിവാസിയായ നിമ്യാ ബാബു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 30ന് ഇവരെയും പിതാവിനെയും അറസ്‌ററിലായവര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദ്ദിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് വീണ്ടും കോളിനിയില്‍  അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവം കേസായതോടെ ഒളിവില്‍ പോയിരുന്ന പ്രതികളെ ബുധനാഴ്ച രാവിലെ പത്തിന് വെഞ്ഞാറമൂടിന് പാക്കിസ്ഥാന്‍ മുക്കില്‍ വച്ച്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയരാഘവന്റെ  നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button