KeralaLatest

ഭൂപട പരിഷ്കാരം; നേപ്പാള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതിയില്‍ നേപ്പാള്‍ പാര്‍ലമെന്റ് ചര്‍ച്ചയാരംഭിച്ചു. പ്രതിപക്ഷവും പിന്തുണച്ചതോടെ ഭേദഗതി പാസാക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഭൂപടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വര്‍‌ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ നടപടി. ഇന്ത്യന്‍ പ്രദേശങ്ങള്‍ സ്വന്തം ഭാഗത്തു രേഖപ്പെടുത്തിയ നേപ്പാളിന്റെ നടപടി ആശങ്കാജനകമാണെന്ന് കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button