IndiaLatest

വിദൂര ഗ്രാമങ്ങളില്‍ അത്യാധുനിക മൊബൈല്‍ ക്ലിനിക്കുമായി ഇന്ത്യ

“Manju”

പനാജി: വിദൂര ഗ്രാമങ്ങളില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുളള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി മൊബൈല്‍ ക്ലീനിക്ക് വികസിപ്പിച്ച്‌ ഇന്ത്യ. റംബാന്‍ എന്ന് നാമകരണം ചെയ്ത മൊബൈല്‍ ക്ലിനിക്കിന്റെ പ്രദര്‍ശനം ജി 20 ആരോഗ്യപ്രവര്‍ത്തകരുടെ വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ വെച്ച്‌ നടന്നു. അത്യാധുനിത സാങ്കേതിക വിദ്യകളുടെ സഹായത്തൊടെ സങ്കീര്‍ണ്ണമായ രോഗപരിശോധനകള്‍ ഇതില്‍ നടത്താന്‍ സാധിക്കും. ജിപിഎസ് ഘടിപ്പിച്ചതിനാല്‍ പരിശോധന ഫലം സമയബന്ധിതമായി കൈമാറാനും കഴിയും. മെഡിക്കല്‍ മാലിന്യത്തിന്റെ സംസ്‌കരണവും വാഹനം ഉറപ്പാക്കുന്നു.

യൂണിസെഫ് അടക്കമുള്ള അന്താരാഷ്‌ട്ര എജന്‍സികള്‍ കണ്ടുപിടുത്തത്തെ പ്രശംസിച്ച്‌ രംഗത്ത് വന്നു. ഗതാഗത സൗകര്യങ്ങളുടെ അപര്യപ്താത നേരിടുന്ന ഗ്രാമങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ എത്തിക്കുന്നതിനായി ഇന്ത്യ നടത്തുന്ന ചുവട് വെപ്പുകള്‍ അഭിനന്ദനാര്‍ഹമാണ് യുനിസെഫ് പ്രതിനിധികള്‍ വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളില്‍ സേവനം ഉറപ്പാക്കാന്‍ മൊബൈല്‍ യൂണിറ്റിന് സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യ അദ്ധ്യക്ഷം വഹിക്കുന്ന ജി 20 വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് പനാജിയിലാണ് നടക്കുന്നത്. 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പത്തൊമ്പത് ജി 20 രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് പുറമേ 22 അന്താരാഷ്‌ട്ര സംഘടനകളും മീറ്റിംഗിന്റെ ഭാഗമാണ്.

 

 

 

Related Articles

Back to top button