KeralaLatest

കൂട്ടുകാരനെ സഹായിച്ചു ദുരിതത്തിൽ അകപ്പെട്ട ഹൃദ്രോഗിയായ ചെറുപ്പക്കാരൻ: സഹായത്തിനായി കേഴുന്നു

“Manju”

 

കുവൈത്ത് സിറ്റി • കൂട്ടുകാരന് വാഹനം വാങ്ങാൻ ജാമ്യം നിന്നതിനെ തുടർന്ന് കേസിൽപെട്ട് നാട്ടിൽ എത്താൻ കഴിയാതെ കാർത്തികപ്പള്ളി സ്വദേശിയായ യുവാവ് കുവൈത്തിൽ ദുരിതത്തിൽ.മഹാദേവികാട് പുത്തൂർ തറയിൽ ജയൻ യശോധരനാണ് നിയമ തടസ്സങ്ങൾ മൂലം നാട്ടിലേക്ക് വരാനാവാതെ കുടുങ്ങിയത്.

ജയന്റെ കത്തിന്റെ പൂർണരൂപം

സർ ഞാൻ ജയൻ യശോധരൻ( ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തിൽ കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിൽ മഹാദേവികാട് ആണ്‌ എന്റെ സ്ഥലം)ഞാൻ കഴിഞ്ഞ 15 വർഷമായി കുവൈറ്റിൽ combined group company (Kuwait civil id no-281050203117)യിൽ ജോലി ചെയ്തു വരുന്നു,

2013 ഇൽ എന്റെ നാട്ടുകാരൻ ആയ അഗസ്റ്റിൻ സജി അഗസ്റ്റിൻ (Kuwait civil id no-269053003784)എന്ന വ്യക്തിക്ക് വാഹനം എടുക്കാൻ ജാമ്യം നിന്നു അതിന് ശേഷം ഈ വെക്തി പല സാമ്പത്തിക ക്രെമക്കേടുകൾ നടത്തുകയും ഏകദേശം 12ഓളം കേസുകൾ കാണിച്ചു ഇയാളെ 3 വർഷത്തെ ജയിൽ ശിക്ഷക്ക് കുവൈറ്റ്‌ കോടതി വിധിച്ചു, ജയിലിൽ ആയ ഇദ്ദേഹം മാസ തവണ അടക്കാതെ വന്നപ്പോൾ വാഹന കമ്പനി ഉടമകൾ എന്നെ സമീപിക്കുകയും നിർബന്ധമായി ക്യാഷ് അടക്കണം എന്നു പറയുകയും അല്ലെങ്കിൽ എന്നെ കേസിൽ അകപ്പെടുത്തുമെന്നു പറഞ്ഞു നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മാസ ശമ്പളത്തിൽ നിന്നും അല്ലാതെയും വലിയൊരു തുക ഞാൻ അടച്ചു, 2017 മുതൽ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അത് തുടരാൻ എനിക്ക് സാധിച്ചില്ല തുടർന്ന് 2017 ഇൽ തന്നെ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഈ വാഹനം കണ്ടെത്തുകയും വാഹന കമ്പനിയിൽ തിരികെ ഏൽപ്പിക്കുകയും ചെയ്തു.
2019 ഒക്ടോബർ മാസം ഈ വാഹനത്തിന്റെ RC ഉടമയായ അഗസ്റ്റിൻ സജിയെ 3 വർഷത്തെ തടവിന് ശേഷം നാടുകടത്തി പക്ഷെ ഈ വാഹന കമ്പനി ഉടമകൾ എന്നിൽ യാത്ര വിലക്ക് ഏർപ്പെടുത്തി, ഈ വാഹനത്തിന്റെ മാസത്തവണ അടക്കുന്നതിനും അല്ലാതെ നാട്ടിലും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന എനിക്ക് നാട്ടിൽ ആകെ ഉണ്ടായിരുന്ന വീടും സ്ഥലവും വിൽക്കേണ്ടി വന്നു രോഗിയായ അമ്മയെയും ഭാര്യയേയും മറ്റൊരു താൽക്കാലിക വീട്ടിലേക്കു മാറ്റേണ്ടിയും വന്നു, ഈ അവസരത്തിൽ ഞാൻ ജോലി ചെയ്യ്തിരുന്ന കമ്പനി 2019 സെപ്റ്റംബർ മാസത്തിൽ എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തതോടെ മാനസികമായി ആകെ തകർന്ന എനിക്ക് 2019 നവംബർ 4ആം തീയതിപക്ഷഹാദം ഉണ്ടാകുകയും ശരീരത്തിന്റെ ഒരുഭാഗം തളർന്നു പോകുകയും ചെയ്തു കൃത്യ സമയത്തു സുഹൃത്തുക്കൾ ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ടു ജീവൻ രക്ഷിക്കാൻ ആയി, ഹോസ്പിറ്റലിലെ സൗജന്യ പരിശോധനകൾക്കു പുറമെ തുടർ ചികിത്സക്ക് വേണ്ടി മറ്റനേകം പരിശോധനകൾ നടത്തണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെങ്കിലും അതിനു വേണ്ട സാമ്പത്തിക ചിലവുകൾ വളരെ അധികം ആയതു കൊണ്ടു പരിശോധനകൾ നടത്താനോ തുടർന്ന് ചികില്സിക്കാനോ സാധിക്കുന്നില്ല.
ഇപ്പോളും ജോലിക്ക് പോകാൻ സാധിക്കാത്തതു കൊണ്ടു ഭക്ഷണത്തിനും മുറി വാടകക്കും മരുന്നുകൾക്കും എന്റെ സുഹൃത്തുക്കളുടെ സഹായം തേടുകയാണ് ഇപ്പോൾ കൊറോണ അവസ്ഥ കാരണം എന്നെ സഹായിക്കുന്ന പലർക്കും ജോലി നഷ്ടപ്പെടുകയും ശമ്പളം ഇല്ലാത്തതു കൊണ്ടും അവർക്കും എന്നെ സഹായിക്കാൻ പറ്റാത്ത അവസ്ഥയാണ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വളരെ കൂടുതൽ ആയതിനാൽ ഒരു ദിവസം പോലും മരുന്ന് കഴിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇതിനു പുറമെ പല സംഘടനയുടെ സഹായം തേടിയെകിലും അനുകൂലമായി ഒരു മറുപടി ഉണ്ടായില്ല കൊറോണ അവസ്ഥ ആയതിനാൽ സൗജന്യ മായി കിട്ടുന്ന ആഹാര സാധന കിറ്റുകൾ സുഹൃത്തുക്കൾ എത്തിച്ചു തരുന്നതാണ് ഏക ആശ്വാസം എന്റെ വിസ കാലാവധി ജനുവരി 22, 2020 ഇൽ അവസാനിച്ചു ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വിസ പുതുക്കാൻ സാധിക്കുന്നില്ല വിസ ഇല്ലാത്ത കാരണം എനിക്ക് പുറത്തിറങ്ങാനോ കൃത്യമായി മരുന്നുകൾ വാങ്ങാനോ സാധിക്കുന്നില്ല,കൂടാതെ ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തും കൊറോണ ബാധ കൂടി വരികയാണ് എനിക്ക് അസുഖങ്ങൾ ഉള്ളതിനാൽ കൂടുതൽ ഭയത്തോടെ ആണ്‌ ഇപ്പോൾമുറിയിൽ കഴിയുന്നത് കുവൈറ്റ്‌ പൊതുമാപ്പിന് അപേക്ഷ നടത്തിയിട്ടും ഈ യാത്ര വിലക്ക് കാരണം എനിക്കാ അവസരം ലഭിച്ചില്ല ,എത്രയും പെട്ടന്ന് നാട്ടിൽ എത്തി തുടർ ചികിത്സ ചെയ്തു എന്റെ അമ്മയെയും ഭാര്യയെയും സംരക്ഷിക്കണം.
എന്റെ ഈ പരിതാപകരമായ അവസ്ഥ പൂർണമായും മനസ്സിൽ ആക്കി അങ്ങ് എന്നെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇതിനോട് ബന്ധപ്പെട്ട് എന്റെ കയ്യിൽ ഉള്ള എല്ലാ രേഖകളും ഇതിനോട് കൂടെ ചേർക്കുന്നു ( passport & visa copy, വാഹന കമ്പനിക്ക് ഞാൻ അടച്ച തുകയുടെ റെസിപ്ട്, വാഹനം തിരികെ ഏല്പിച്ച RC കോപ്പി, എന്റെ മെഡിക്കൽ റിപോർട്സ്, ഞാൻ ജാമ്യം നിന്ന ആളുടെ പേരിൽ ഉണ്ടായിരുന്ന കേസ് ഷീറ്റ് )
എന്നെ സഹായിച്ചു നാട്ടിൽ എത്തിക്കണം എന്ന് താഴ്മയായി അപേഷിക്കുന്നു
വിശ്വാസത്തോടെ
ജയൻ യശോധരൻ
നാട്ടിലെ വിലാസം
പുത്തൂഴിത്തറയിൽ വീട്
മഹാദേവികാട് പി ഓ
കാർത്തികപ്പള്ളി
ആലപ്പുഴ, കേരളം
690555
Jayan(kuwait) +965 6030 7288
Manguf, block-4 street-27, building-148, foor-2, flat-7, kuwait
Kerala- ഓമന (അമ്മ )+91 8592088422
സ്മിത (ഭാര്യ )+91 9526699082

Related Articles

Back to top button