KeralaLatest

കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് പത്തനംതിട്ടയില്‍

“Manju”

ശ്രീജ.എസ്

 

പത്തനംതിട്ട: കേരളത്തില്‍ ആദ്യമായി കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് സജ്ജീകരിച്ച്‌ പത്തനംതിട്ട ജില്ല. തിരുവല്ലയിലെ എന്‍എംആര്‍ ഫൗണ്ടേഷനാണ് റാപ്പിഡ് ടെസ്റ്റ് വാഹനം തയ്യാറാക്കിയത്. തിരുവല്ല സബ് കലക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവ എഞ്ചിനിയര്‍മാരാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. ജില്ലയിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലും ക്ലസ്റ്ററുകളിലുമെത്തി സ്രവ പരിശോധന നടത്താനാണ് പദ്ധതി. ആശുപത്രികളിലും മറ്റ് കേന്ദ്രങ്ങളിലും പോകുമ്പോഴുണ്ടാകുന്ന രോഗ വ്യാപനം തടയുകയാണ് ലക്ഷ്യം.

പദ്ധതി നടപ്പിലാകുന്നതോടെ സാമ്പിള്‍ ശേഖരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയുമായി കൂടുതല്‍ അടുത്ത് ഇടപഴുകുന്നത് ഒഴിവാക്കാനും കഴിയുന്നു. കുറഞ്ഞ സമയത്തിനകം കൂടുതല്‍ സാമ്പിള്‍ ശേഖരിക്കാമെന്നത് പരിശോധനയുടെ എണ്ണം കൂട്ടും. ഏത് കാലാവസ്ഥയിലും എവിടെയും എത്തി ചേരാനാകുമെന്നതാണ് വാഹനത്തിന്റെ പ്രത്യേകത.

Related Articles

Back to top button