KeralaLatest

കോവിഡ്:ഈ ലക്ഷണങ്ങളെ കരുതിയിരിക്കാം

“Manju”

 

ന്യൂഡൽഹി • രുചിയും ഗന്ധവും തിരിച്ചറിയാൻ കഴിയാതെ വരുന്നത് കോവിഡ് ലക്ഷണമായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവ രണ്ടും അനുഭവപ്പെടുന്നവരും ഇനി കോവിഡ് പരിശോധനയ്ക്കു വിധേയരാകും. ശ്വാസസംബന്ധമായ പ്രശ്നങ്ങളുടെ തുടക്കമായി ഇവയെ വിലയിരുത്തിയാണു രുചിയും ഗന്ധവും തിരിച്ചറിയാൻ കഴിയാത്തവരെ പരിശോധിക്കുന്നത്. ഇവ കോവിഡ് ലക്ഷണമായി ലോകാരോഗ്യ സംഘടന നേരത്തേ തന്നെ നിശ്ചയിച്ചിരുന്നു.

പനി, ചുമ, തളർച്ച, ശ്വാസതടസ്സം, കഫം, പേശിവേദന, ജലദോഷം, തൊണ്ടവേദന, വയറിളക്കം, അരുചി, ഗന്ധം അറിയാൻ കഴിയാത്ത അവസ്ഥ
മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്കു പുറമേ, പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും കടുത്ത ക്ഷീണം, ശ്രദ്ധക്കുറവ്, ദേഹം അനക്കാൻ കഴിയാത്ത സ്ഥിതി, വയറിളക്കം, വിശപ്പില്ലായ്മ.

അർധ അബോധാവസ്ഥ തുടങ്ങിയവയും ശ്രദ്ധിക്കണം. പനി ഉണ്ടാകണമെന്നില്ല. പ്രായപൂർത്തിയായവരിൽ കാണുംപോലെ കുട്ടികളിലും പനിയോ ചുമയോ പ്രകടമാകണമെന്നില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Related Articles

Back to top button