KeralaLatest

രാമനു വേണ്ടി ഒരു മരം നടാം; ആഹ്വാനം ചെയ്ത് പരിയാവരണ്‍

“Manju”

യോധ്യയില്‍ ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് ഓരോ കുടുംബത്തിലും ശ്രീരാമന്റെ പേരില്‍ ഓരോ മരം നടുക എന്ന സന്ദേശം മുന്നോട്ടു വച്ച്‌ പരിസ്ഥിതി സംരക്ഷണ വിഭാഗമായ പരിയാവരണ്‍.

‘രാം കേലിയെ ഏക് വൃക്ഷ്’ (രാമനുവേണ്ടി ഒരു മരം) എന്ന ഈ പരിപാടി സമൂഹം ഏറ്റെടുത്താല്‍, പരിസ്ഥിതി സംരക്ഷണ ദൗത്യത്തില്‍ അതു വലിയ ഉണര്‍വുണ്ടാക്കുമെന്ന് സംഘടന പറയുന്നു. പ്രകൃതിയെ ഒരു കഥാപാത്രത്തെപ്പോലെ ഉള്‍ക്കൊണ്ട മഹാകാവ്യമാണല്ലോ രാമായണം. അതിലെ പ്രകൃതിവര്‍ണനകളുടെ മനോഹാരിത തന്നെ അതിനു സാക്ഷ്യം.

പ്രകൃതിയോടൊത്തും ഇണങ്ങിയും ജീവിച്ച വ്യക്തിയാണ് ശ്രീരാമന്‍. ജീവിതത്തിന്റെ നല്ല ഭാഗംതന്നെ വനങ്ങളുമായി ബന്ധപ്പെട്ടായിരുന്നല്ലോ. കൗമാരകാലത്ത്, യജ്ഞസംരക്ഷണത്തിനായി വിശ്വാമിത്രനോടൊപ്പം നടത്തിയ വനയാത്രയാണ് രാമനെ അനുഭവപാഠങ്ങളിലൂടെ പക്വമതിയും കരുത്തനുമായ വ്യക്തിയാക്കിമാറ്റിയത്. പിന്നീട്, പിതാവിന്റെ വാക്കുപാലിക്കാന്‍ 14 വര്‍ഷം നീണ്ട വനവാസം. നേരായ മാര്‍ഗത്തില്‍ ജീവിതം നയിക്കുന്നവര്‍ക്കു മനുഷ്യര്‍ മാത്രമല്ല മരഞ്ചാടികള്‍ പോലും സഹായത്തിനുണ്ടാവുമെന്നുണ്ടല്ലോ. രാമന് വാനര സേനയും ജടായു, സമ്ബാതി തുടങ്ങിയ പക്ഷി ശ്രേഷ്ഠന്‍മാരും സഹായത്തിനെത്തി.

അങ്ങനെ പ്രകൃതിയെ അനുഭവിച്ചറിഞ്ഞ വ്യക്തിയും ഭരണാധികാരിയുമായിരുന്നു രാമന്‍. ആ രാമന്റെ പേരിലുള്ള ക്ഷേത്രവും അവിടത്തെ പ്രതിഷ്ഠയും സമൂഹമനസ്സില്‍ മാത്രമല്ല, പ്രകൃതിയുടെ മനസ്സിലും ആനന്ദവും ഊര്‍ജവും നിറയ്്ക്കും. രാമന്റെ പേരില്‍ ഒരു മരം നട്ടുകൊണ്ട് സമൂഹത്തിന് ആ ആനന്ദത്തില്‍ പങ്കുചേരാം, പരിയാവരണ്‍ ആഹ്വാനം ചെയ്യുന്നു.

Related Articles

Back to top button