KeralaLatest

ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗ‍ണിൽ നിയന്ത്രിത ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്

“Manju”

തിരുവനന്തപുരം • ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗ‍ണിൽ നിയന്ത്രിത ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷയെഴുതുന്നവർക്കും യാത്ര ചെയ്യാം. പരീക്ഷാ ചുമതലയുള്ളവർക്കും സമ്പൂർണ ലോക്ഡൗൺ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

ആരാധനാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഞായറാഴ്ച ലോക്ഡൗൺ നടപ്പാക്കിയാൽ വിശ്വാസികൾക്ക് എത്താൻ സാധിക്കില്ലെന്നാണു പരാതിയുയർന്നിരുന്നു. കൂടാതെ 21നു ഞായറാഴ്ച എംബിഎ പ്രവേശന പരീക്ഷയായ കെമാറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 7000 വിദ്യാർഥികളാണ് ഈ പരീക്ഷ എഴുതുന്നത്. ഇതോടെ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗ‍ൺ സംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്ത സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ്.

Related Articles

Back to top button